
നട്ടാശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയും കോട്ടയം നാട്ടുകൂട്ടവും ചേർന്ന് 'പഴയ കോട്ടയം ഹെറിറ്റേജ് വോക്' നടത്തി. പട്ടണത്തിന്റെ തെക്കുംകൂർ കാലഘട്ടത്തിലെ ചരിത്രസ്മാരകങ്ങൾ നിലനിൽക്കുന്ന തളിയിൽ കോട്ട, താഴത്തങ്ങാടി, വലിയങ്ങാടി എന്നീ പ്രദേശങ്ങളിലാണ് 60 അംഗ സംഘം യാത്ര നടത്തിയത്. തളിയിൽ ക്ഷേത്രത്തിൽ കോട്ടയം നാട്ടുകൂട്ടം പ്രസിഡന്റും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പി. പുന്നൂസ് ഹെറിറ്റേജ് വോക് ഫ്ലാഗ് ഓഫ് ചെയ്തു. സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. പി.എ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കേരള പ്രാദേശിക ചരിത്ര പഠനസമിതി സംസ്ഥാനസെക്രട്ടറി പള്ളിക്കോണം രാജീവ്, തളിയിൽ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എം .ഡി.സതീഷ് ബാബു, സെക്രട്ടറി എം.എം.മനോജ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ.റോബിനറ്റ് ജേക്കബ്, അശോകൻ തെക്കുംകൂർ രാജ എന്നിവർ പ്രസംഗിച്ചു