
ബഹുമാന്യരെ.....
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ (വട്ടക്കുന്നേൽ ബാവ) കാതോലിക്കാ ബാവയുടെ ഓർമ്മ പെരുന്നാൾ നവംബർ 7, 8 വ്യാഴം വെള്ളി തീയതികളിലായി കൊണ്ടാടുകയാണ്. ഏഴാം തീയതി വ്യാഴാഴ്ച 6:00 മണിക്ക് മാർ ഏലിയാ കത്തീഡ്രലിൽ സന്ധ്യാനമസ്കാരവും തുടർന്ന് കോട്ടയം സെൻട്രൽ ഭദ്രാസന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് വാഹന ഘോഷയാത്രയും നടത്തപ്പെടുന്നതാണ്. എട്ടാം തീയതി രാവിലെ വിശുദ്ധ കുർബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. ഏഴാം തീയതി നടക്കുന്ന വാഹന ഘോഷയാത്രയിൽ എല്ലാവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കോട്ടയം സെൻട്രൽ ഭദ്രാസനത്തിന് വേണ്ടി,
ഫാ. തോമസ് ജോർജ്
ഭദ്രാസന സെക്രട്ടറി